ആലപ്പുഴ : മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനം രാജീവ് സദ്ഭാവനാ ദിനമായി ആഘോഷിച്ചു. ജില്ലാ കാേൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി ഡി.സി.സി പ്രസിഡന്റ് ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. എ.എ.ഷുക്കൂർ, എം.ലിജു, എം.ജെ.ജോബ്, ഡി.സുഗതൻ, കോശി.എം.കോശി, നെടുമുടി ഹരികുമാർ, തോമസ് ജോസഫ്, ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, റിഗോ രാജു, സി.വി.മനോജ്കുമാർ, ബഷീർ കോയാപറമ്പിൽ, കെ.നൂറുദ്ദീൻ, നസീം ചെമ്പകപ്പള്ളി, ഷോളി സിദ്ദകുമാർ, പി.എസ്.ഫൈസൽ, വി.എം.ബഷീർ, കെ.എസ്.ഡോമിനിക്ക്, ഷിജു താഹ എന്നിവർ പ്രസംഗിച്ചു.