ambala
വിഷ്ണു

അമ്പലപ്പുഴ : സ്കൂട്ടർ തടഞ്ഞു നിർത്തി വീട്ടമ്മയെ മർദ്ദിച്ച കേസിലെ പ്രതിയെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. പുന്നപ്ര വടക്കു പഞ്ചായത്ത് വാടയ്ക്കൽ കാട്ടുങ്കൽ വിച്ചു എന്നു വിളിക്കുന്ന വിഷ്ണു (29)വാണ് പിടിയിലായത്.കഴിഞ്ഞ 18 ന് രാത്രി 7.30 ഓടെ പഴയ നടക്കാവ് റോഡിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപമായിരുന്നു സംഭവം. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് മൂന്നാം വാർഡിൽ ചേലക്കര വീട്ടിൽ സുമേഷും ഭാര്യ വിജയലക്ഷ്മിയുമായി സ്കൂട്ടറിൽ പോകവേ വിഷ്ണു സ്കൂട്ടർ തടഞ്ഞു നിർത്തി വിജയലക്ഷ്മിയെ മർദ്ദിച്ചെന്നാണ് കേസ്.