ആലപ്പുഴ: കേരള ബോട്ട് റെയ്‌സ് ലീഡേഴ്‌സ് ഫൗണ്ടേഷന്റെയും സെന്റ് ആന്റണീസ് സാധുജന സഹായസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വാർഷികവും ചാരിറ്റിഫണ്ട് വിതരണവും സെന്റ് ആന്റണീസ് ഓർഫനേജ് ഓഡിറ്റോറിയത്തിൽ നടന്നു.
ചടങ്ങിന്റെ ഉദ്ഘാടനവും കായിക താരങ്ങളെ ആദരിക്കലും അനാഥാലയങ്ങൾക്കുള്ള ചാരിറ്റി ഫണ്ട് വിതരണവും നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് നിർവഹിച്ചു. ഫൗണ്ടേഷന്റെ ചെയർമാൻ സി .ടി.തോമസ് കാച്ചാം കോടം അദ്ധ്യക്ഷത വഹിച്ചു.