കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ 8-ാം നമ്പർ മിത്രക്കരി ശാഖയിൽ ഇന്ന് രാവിലെ 10.30 ന് വിശേഷാൽ പൊതുയോഗം നടക്കും. യൂണിയൻ കൗൺസിൽ അംഗം എ.ജി.സുഭാഷ് ഉദ്ഘാടനം ചെയ്യും.ശാഖാ യോഗം പ്രസിഡന്റ് ഇ.ഡി.ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ വി.പി.സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് കെ.ജി.സുഭാഷ് സംസാരിക്കും. സെക്രട്ടറി എ.വി.വിജയപ്പൻ സ്വാഗതവും കമ്മറ്റി അംഗം കെ.സുഭാഷ് നന്ദിയും പറയും.ശാഖാ യോഗം മാനേജിംഗ് കമ്മറ്റി അംഗങ്ങളായ കെ.കെ .പുരുഷോത്തമൻ,വി.എൻ.രാജേന്ദ്രൻ,കെ.ജി.ഷിബു,രാഘവൻ പതിനഞ്ചിൽ,യൂത്ത് മൂവ്‌മെന്റെ് ശാഖാ പ്രസിഡന്റ് രാഹുൽ,വനിതാ സംഘം ശാഖാ പ്രസിഡന്റ് രാജിനി ബിനു,വനിതാ സംഘം ശാഖാ സെക്രട്ടറി ഷീലാ മോഹനൻ തുടങ്ങിയവർ പങ്കെടുക്കും. കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തിൽ ശാഖാ യോഗങ്ങൾ സംയുക്തമായി എടത്വായിൽ നടത്തുന്ന ഗുരുദേവ ജയന്തി ആഘോഷ പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനാണ് പൊതുയോഗം കൂടുന്നത്.