 
മാന്നാർ: ജലോത്സവ പ്രേമികളുടെ ആവേശമായി പുതുവത്സരദിനത്തിൽ നീരണിഞ്ഞ നിരണംചുണ്ടന് മാന്നാർ മഹാത്മാ ജലോത്സവസമിതി സ്വീകരണം നൽകി. നൂറുകണക്കിന് ജലോത്സവപ്രേമികളുടെ സാന്നിദ്ധ്യത്തിൽ നൽകിയ വൻസ്വീകരണത്തിന് മാന്നാർ മഹാത്മാഗാന്ധി ജലോത്സവസമിതി കൺവീനർ എൻ.ശൈലാജ്, ജനറൽ സെക്രട്ടറി ടി.കെ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. ജലോത്സവസമിതി ഭാരവാഹികളായ സാജൻ തോമസ്, രവിതൈച്ചിറ, ജോണ് വാലായി, സോമരാജൻ, അമ്പോറ്റി ചിറയിൽ, മോൻ തുണ്ടിയിൽ എന്നിവർ പങ്കെടുത്തു. സെപ്തംബർ ആറിന് പമ്പയാറ്റിൽ നടക്കുന്ന മാന്നാർ ജലോത്സവത്തിൽ കേരളാ പൊലീസ് ടീമാണ് നിരണം ചുണ്ടനിൽ തുഴയുന്നത്.