ഹരിപ്പാട്: കയർ തൊഴിലാളികളുടെ ആധാർ വിവരങ്ങൾ ക്ഷേമനിധി അംഗത്വവുമായി ബന്ധിപ്പിക്കുന്നതിനായി ക്യാമ്പുകൾ നടക്കും. തൊഴിലാളികളോ മാറ്റാരെങ്കിലുമോ ക്ഷേമനിധി ബുക്ക്‌, ആധാർ, റേഷൻ കാർഡ് ബാങ്ക് പാസ് ബുക്ക്‌ എന്നിവയുടെ പകർപ്പുകളുമായി ക്യാമ്പുകളിലെത്തണം. കുടശികയുള്ളവരുടെ വിഹിതം അടിച്ചതിനു ശേഷമേ ആധാർ ചേർക്കാൻ കഴിയു. ക്യാമ്പിൽ തനതു വർഷത്തെ വിഹിതം അടക്കുന്നതിനും പുതിയതായി ചേരുന്നതിനും സൗകര്യമുണ്ട്. വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ- 0479 2482678, 9447832728. ക്യാമ്പുകൾ രാവിലെ 10 മുതൽ 3 വരെയാണ്. 23ന് മഹാദേവികാട് കിഴക്ക് കയർ സംഘം നമ്പർ 462, വലിയകുളങ്ങര, 820 -ാം നമ്പർ എസ്. എൻ. ഡി. പി ഓഡിറ്റോറിയം, എസ്. എൻ. നഗർ, കിഴകേക്കര തെക്ക്, 24ന് എരിക്കാവ് പടിഞ്ഞാറ് വനിതാ കയർ സംഘം നമ്പർ 381, 25ന് കാട്ടിൽ മാർക്കറ്റ് പുത്തെൻ കരിയിൽ ദേവി ക്ഷേത്ര ഓഡിറ്റോറിയം. 26ന് കുമാരപുരം പടിഞ്ഞാറ് കയർ സംഘം നമ്പർ 655. 27ന് കരുവാറ്റ കയർ സംഘം നമ്പർ 350, കരിയിൽ പീടിക, പെരുമ്പള്ളി തെക്ക് കയർ സംഘം നമ്പർ 878, വലിയഴീക്കൽ. 29ന് കീരിക്കാട് തെക്ക് കയർ സംഘം നമ്പർ 107, കായംകുളം. 30ന് കായംകുളം കയർ സംഘം നമ്പർ 406, ഓ. എൻ. കെ ജംഗ്ഷന് പടിഞ്ഞാറ്. 31ന് നെടുമണ്ണേൽ കടവ് കയർ സംഘം നമ്പർ 693, പ്രയാർ വടക്ക് എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്.