sndp-bidhanoor-vatakk
ബുധനൂർ വടക്ക് 3451-ാം നമ്പർ ശാഖായോഗം വാർഷിക പൊതുയോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗം നുന്നു പ്രകാശ് ഉത്ഘാടനം ചെയ്യുന്നു

മാന്നാർ: എസ്.എൻ.ഡി.പി മാന്നാർ യൂണിയനിലെ ബുധനൂർ വടക്ക് 3451-ാം നമ്പർ ശാഖായോഗം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിഅംഗം നുന്നു പ്രകാശ് ഉദ്ഘാടനം ചെയ്തു . യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗം ദയകുമാർ ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ, വൈസ്ചെയർപേഴ്‌സൺ സുജാത ടീച്ചർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. 2018 മുതൽ 2022 വെരെയുള്ള വരവ് ചെലവ് കണക്കും പ്രവർത്തന റിപ്പോർട്ടും ശാഖാ അഡ്മിനിസ്ട്രേറ്റർ അവതരിപ്പിച്ച് പാസാക്കി. 168-ാമത് ശ്രീനാരായണ ഗുരുജയന്തി വിപുലമായി കൊണ്ടാടുവാനും 95-ാമത് മഹാസമാധി ഭക്തിനിർഭരമായി നടത്തുന്നതിനും യോഗം തീരുമാനിച്ചു. അജി, രാഹുൽ, സുഭാഷ് എന്നിവർ സംസാരിച്ചു.സതീഷ് സ്വാഗതവും നിയുക്ത പ്രസിഡന്റ് നന്ദിയും പറഞ്ഞു.ഭാരവാഹികളായി മനീഷ് മന്മഥൻ(പ്രസിഡന്റ്), രാഹുൽ ശാന്തി(വൈസ് പ്രസിഡന്റ്), സുമിത്ര രമേശ്(സെക്രട്ടറി), രമേശ്‌ രമാവിലാസം, സുഭാഷ് ഗോപി, രതീഷ്‌ പുതിയവീട്ടിൽ, അജി കല്ലിവേലിൽ, ആകാശ് പ്ലാവ്നിൽക്കുന്നതിൽ, മോജിഷ് മോഹൻ, ജലജ പവിത്രൻ, യൂണിയൻ കമ്മറ്റി അംഗം സതീഷ് വിഴങ്ങിലേഴ്‌ത്ത് (കമ്മറ്റി അംഗങ്ങൾ), പങ്കജാക്ഷൻ രാഹുൽ ഭവനം, ശാന്താശശി സാഗര, ആശ ബിജു (പഞ്ചായത്ത്‌ കമ്മിറ്റിഅംഗങ്ങൾ) എന്നിവരെ തിര‌ഞ്ഞെടുത്തു.