അമ്പലപ്പുഴ : സ്കൂൾ ഉച്ച ഭക്ഷണപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും അനുഭവിക്കുന്ന പ്രയാസങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ഭരണാധികാരികൾ സ്വീകരിച്ചിട്ടുള്ളതെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ജൂലായ് മാസത്തിൽ പദ്ധതി നടത്തിപ്പിന് ചിലവായ തുക അടിയന്തരമായി അനുവദിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ , ട്രഷറർ വട്ടപ്പാറ അനിൽകുമാർ , ഭാരവാഹികളായ കെ.അബ്ദുൾ മജീദ്, കെ.എൽ.ഷാജു, ടി.എ. ഷാഹിദ റഹ്മാൻ,എൻ.ശ്യാംകുമാർ ,എൻ.ജയപ്രകാശ്, കെ.രമേശൻ,പി.വി.ഷാജിമോൻ , വി.എം.ഫിലിപ്പച്ചൻ , എൻ.രാജ്മോഹൻ ,ബി.ബിജു, ബി.സുനിൽകുമാർ , വി.ഡി. അബ്രഹാം, വി.മണികണ്ഠൻ, കെ. സുരേഷ്, അനിൽ വെഞ്ഞാറമ്മൂട്, ടി.യു.സാദത്ത്, ജി.കെ.ഗിരിജ, പി.വി.ജ്യോതി എന്നിവർ സംസാരിച്ചു.