 
ചേർത്തല: മുൻ പ്രധാനമന്ത്റി രാജീവ് ഗാന്ധിയുടെ 78-ാമത് ജന്മദിനം വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.ആസ്ഥാനമായ ദേവകികൃഷ്ണൻ സ്മാരക കോൺഗ്രസ് ഭവന് മുന്നിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും,ജന്മദിന സമ്മേളനവും നടത്തി.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് ഭാരവാഹികളായ കെ.പുരുഷൻ,എ.സി.മാത്യു,വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജയിംസ് തുരുത്തേൽ,മണ്ഡലം വൈസ് പ്രസിഡന്റുമാരായ വി.ജി.ജയചന്ദ്രൻ,ഷംസുദ്ദീൻ, മറ്റു ഭാരവാഹികളായ പി.വിനോദ്,ഷാനിസ്,പ്രസന്നൻ, രവീന്ദ്രൻ,ഹരി തുടങ്ങിയവർ പങ്കെടുത്തു.
വയലാർ ബ്ലോക്കിലെ മറ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും പുഷ്പാർച്ചനയും സമ്മേളനവും നടത്തി. പട്ടണക്കാട് നടന്ന ചടങ്ങ് അഡ്വ.ടി.എച്ച്.സലാം ഉദ്ഘാടനം ചെയ്തു.പി.എം.രാജേന്ദ്രബാബു അദ്ധ്യക്ഷനായി. വെട്ടക്കലിൽ കെ.ബി.റഫീഖ്,ടി.പി.ജേക്കബ്,കെ.ഡി.ജയരാജ്, ബേബിച്ചൻ എന്നിവരും കടക്കരപ്പള്ളിയിൽ കെ.പി.ആഘോഷ്‌കുമാർ,രാധാകൃഷ്ണൻ,ഷാജി കെ.തറയിൽ എന്നിവരും നേതൃത്വം നൽകി. വയലാർ വെസ്റ്റ് മണ്ഡലത്തിൽ പ്രസിഡന്റ് ജയിംസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു.