ഹരിപ്പാട്: കവറാട്ട് ശ്രീ മഹാദേവക്ഷേത്രത്തിൽ ശിവപുരാണ മഹായജ്ഞം 24 മുതൽ സെപ്റ്റംബർ 4 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 24ന് രാവിലെ 7.45 ന് വിഗ്രഹ ഘോഷയാത്ര, അന്നദാനം, രാത്രി 7ന് സാംസ്കാരിക സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഡ്വ.എ.എം ആരിഫ് എം.പി മുഖ്യാതിഥിയാകും. രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കവറാട്ട് ദേവസ്വം പ്രസിഡന്റ് ഡി.രാജൻ അദ്ധ്യക്ഷനാകും. ശിവഗിരിമഠം ബോർഡ് മെമ്പർ വിശാലാനന്ദ സ്വാമി, ഹസംഗാനന്ദഗിരി സ്വാമി, ഹംസതീർത്ഥ സ്വാമി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. രാത്രി 8ന് ശിവപുരാണ മഹാത്മ്യ പ്രഭാഷണം. 25ന് രാവിലെ 7.30ന് ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനരര് ഭദ്രദീപപ്രതിഷ്ഠ നടത്തും. 7.45ന് ശിവ സഹസ്രനാമ ജപം, എല്ലാദിവസവും ഉച്ചയ്ക്ക് 12.45ന് സമൂഹസദ്യ, ശിവപുരണ പാരായണം, പ്രഭാഷണം, മംഗളാരതി ലളിതസഹസ്രനാമജപം എന്നിവ നടക്കും. വിവിധ ദിവസങ്ങളിൽ പഞ്ചാക്ഷരിമന്ത്ര ജപം, ഭജൻസ്, ശിവാഗ്നിജ്വലനം എന്നിവ നടക്കും. സെപ്റ്റംബർ 4ന് വൈകിട്ട് 3.30ന് അവഭൃഥസ്നാന ഘോഷയാത്ര എന്നിവ നടക്കും. സുരേഷ് പ്രണവശേരിയാണ് യജ്ഞാചാര്യൻ. വിഷ്ണു തിരുമേനി യജ്ഞഹോതാവാണ്. വാർത്തസമ്മേളനത്തിൽ ഡി. രാജൻ, ഡി. സിദ്ധാർഥൻ, ജി. വിജയൻ, പൂപ്പള്ളി മുരളി, കെ. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.