bdn
എസ്. എൻ. ഡി. പി യോഗം കാർത്തികപള്ളി യൂണിയൻ പ്രീ മാര്യേജ് കൗൺസിലിങ് 75 മത് ബാച്ചിന്റ ഉദ്ഘാടനം കരീലകുളങ്ങര സർക്കിൾ ഇൻസ്‌പെക്ടർ സുധിലാൽ നിർവഹിക്കുന്നു

ഹരിപ്പാട്: എസ്. എൻ.ഡി.പി യോഗം കാർത്തികപള്ളി യൂണിയൻ പ്രീ മാര്യേജ് കൗൺസിലിംഗിന്റെ 75-ാം മത് ബാച്ചിന്റ ഉദ്ഘാടനം കരീലകുളങ്ങര സി.ഐ സുധിലാൽ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപണിക്കർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ്‌ എം.സോമൻ, യൂണിയൻ കൗൺസിലർമാരായ പൂപള്ളി മുരളി, പി.എസ്.അശോക് കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.ആർ. രാജേഷ് ചന്ദ്രൻ സ്വാഗതവും പി. ശ്രീധരൻ നന്ദിയും പറഞ്ഞു.