a

മാവേലിക്കര : സി.പി.എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റി സ്ഥാപിച്ചിരുന്ന രക്തസാക്ഷി മണ്ഡപം കരി ഓയിൽ ഒഴിച്ച് വികൃതമാക്കി. ഈരേഴ തെക്ക് കോയിക്കത്തറ കനാൽ പാലത്തിനടുത്ത് ഗണപതി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന മണ്ഡപത്തിലാണ് വെള്ളിയാഴ്ച രാത്രിയിൽ കരിഓയിൽ ഒഴിച്ചത്. ആർ.എസ്.എസാണ് പിന്നിലെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.അജിത്ത് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ കോയിക്കത്തറയിൽ പ്രകടനം നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.