ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം ഇന്നു മുതൽ 31 വരെ നടക്കും.ഇന്ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ദീപപ്രകാശനം നിർവഹിക്കും. എല്ലാ ദിവസവും പുലർച്ചെ ഗണപതിഹോമം,രാവിലെ 7ന് സംഗീതാരാധന,തുടർന്ന് ഗണേശ പുരാണപാരായണം,വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഭഗവതിസേവ,സഹസ്രനാമാർച്ചന,പ്രഭാഷണം തുടർന്ന് ഭജൻസ്. 31ന് പുലർച്ചെ 1008 നാളികേര അഷ്ടദ്രവ്യ മഹാഗണപതിഹോമം. ഉച്ചയ്ക്ക് ശേഷം സമുദ്രത്തിലേയ്ക്ക് ഗണേശ വിഗ്രഹം വഹിച്ചുള്ള നിമഞ്ജന ഘോഷയാത്ര.വിശേഷ കലാരൂപമായ കോഴിനൃത്തവും പഞ്ചവാദ്യവും മറ്റ് വാദ്യഘോഷാദികളും നിമഞ്ജന ഘോഷയാത്രയെ അനുധാവനം ചെയ്യും.