മാരാരിക്കുളം : വളവനാട് ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ നടന്നുവരുന്ന പ്രാർത്ഥനായജ്ഞത്തിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി സെപ്തംബർ 26 മുതൽ ഒക്ടോബർ 5 വരെ നടക്കുന്ന നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കാർഷിക വ്യവസായിക പ്രദർശനം സംഘടിപ്പിക്കും.ചർച്ചകൾ,സംവാദങ്ങൾ,സെമിനാറുകൾ, ശില്പശാലകൾ എന്നി​വ ഇതിന്റെ ഭാഗമായി നടക്കും. സ്​റ്റാളുകൾ പ്രവർത്തിപ്പിക്കാൻ താത്പരൃമുള്ളവർ പ്രകാശ്സ്വാമി,വളവനാട് ലക്ഷ്മിനാരായണക്ഷേത്രം,കലവൂർ പി.ഒ.,ആലപ്പുഴ എന്നവിലാസത്തിലോ, 9447225408 ,9496884318 എന്ന നമ്പരിലോ ബന്ധപ്പെടണം.