photo
സഫലം പദ്ധതിയിൽപ്പെടുത്തി ഗവ.താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച് നൽകിയ സ്റ്റേഷനറി കടയുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു

ചേർത്തല: ഭിന്നശേഷിക്കാർക്കും തീവ്രമാനസിക വെല്ലുവിളി നേരിടുന്നവർക്കുമായി ജില്ലാ ഭരണകൂടം,എ.ഡി.ആർ.എഫ്,ജില്ലാ സാമൂഹിക നീതി ഓഫീസ്,നാഷണൽ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന സഫലം പദ്ധതിയിൽപ്പെടുത്തി സെബാസ്റ്റ്യൻ വല്ലയിലിന് ഗവ.താലൂക്ക് ആശുപത്രിയിൽ സ്റ്റേഷനറി കട നിർമ്മിച്ച് നൽകി. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.ഡി.ആർ.എഫ് സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ പ്രേംസായി ഹരിദാസ് പദ്ധതി വിശദീകരിച്ചു.ജില്ലാ സാമൂഹിക നീതി ഓഫീസർ എ.ഒ.അബിൻ,നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,ലിസി ടോമി,പി.ഉണ്ണിക്കൃഷ്ണൻ,ടി.ടി.രാജപ്പൻ എന്നിവർ സംസാരിച്ചു.