photo
നൈപുണ്യാ കോളേജിൽ വൈൽഡ് ലൈഫ് ഫാേട്ടോഗ്രാഫി എന്ന വിഷയത്തിൽ നടത്തിയ ശിൽപ്പശാല കോളേജ് പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ്ജ് പൊന്തേമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: നൈപുണ്യാ കോളേജിൽ കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ദിനാചരണം നടത്തി. വൈൽഡ് ലൈഫ് ഫാേട്ടോഗ്രാഫി എന്ന വിഷയത്തിൽ നടത്തിയ ശിൽപ്പശാല കോളേജ് പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ് പൊന്തേമ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും അവാർഡ് ജേതാവുമായ രതീഷ് രാജൻ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി.കോളേജിലെ കുട്ടികൾക്കായി ഡിജിറ്റൽ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ചാക്കോ കിലുക്കൻ,പ്രശാന്ത്കുമാർ,നുബിൻ ബാബു,അഭിഷേക് മോഹൻ എന്നിവർ പങ്കെടുത്തു.