ചേർത്തല: സാന്ത്വനം പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ സൊസൈ​റ്റിയുടെ വിശപ്പുരഹിത ചേർത്തല പദ്ധതിക്ക് ആവശ്യമായ അരി സി.പി.എം ഏരിയ കമ്മി​റ്റിയംഗങ്ങൾ സമാഹരിച്ച് നൽകും.

21 ഏരിയ കമ്മി​റ്റിയംഗങ്ങൾ വർഷം 15 ചാക്ക് അരിവീതമാണ് നൽകുക. ഇന്ന് രാവിലെ 9ന് ഏരിയ കമ്മി​റ്റി ഓഫീസിന് മുൻവശം ചേരുന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ആർ.നാസർ അരിസമാഹരണം ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറിയ​റ്റംഗം കെ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കമ്മിറ്റി അംഗം എൻ.ആർ.ബാബുരാജ് അദ്ധ്യക്ഷനാകും.ചേർത്തല നഗരത്തിലെയും തൈക്കാട്ടുശേരി ബ്ലോക്കിലെയും 350ൽപ്പരം പേർക്ക് എല്ലാദിവസവും ഉച്ചഭക്ഷണം തയ്യാറാക്കി വീട്ടിൽ എത്തിക്കുന്ന പദ്ധതി ശക്തിപ്പെടുത്തുന്നതിനാണ് തീരുമാനമെന്ന് ഏരിയ സെക്രട്ടറി കെ.രാജപ്പൻനായർ അറിയിച്ചു.