 
ചേർത്തല:കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന ഓണസമ്യദ്ധി വായ്പാ പദ്ധതിയുടെ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്കുപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ നിർവഹിച്ചു.
ബാങ്ക് ഹെഡാഫീസിൽ നടന്നചടങ്ങിൽ പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗങ്ങളായ ജി.മുരളി, ടി.ആർ. ജഗദീശൻ,പ്രസന്ന മുരളി,ജി.ഉദയപ്പൻ,ബാബു കറുവള്ളി,പി.ടി.ശശിധരൻ എന്നിവർ സംസാരിച്ചു
കുടുംബശ്രീ സ്വാശ്രയസംഘങ്ങൾക്ക് മിതമായ പലിശനിരക്കിൽ ലളിതമായ തവണ വ്യവസ്ഥയിലാണ് ബാങ്ക് വായ്പ നൽകുന്നത്.