ചേർത്തല : മുൻ പ്രധാനമന്ത്റി രാജീവ് ഗാന്ധിയുടെ ജന്മദിനം ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. സമ്മേളനം യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ.ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഐസക് മാടമന,സി.ഡി.ശങ്കർ,എസ്. കൃഷ്ണകുമാർ,കെ.സി.അന്റണി,കെ.എസ്.അഷറഫ്,ബി.ഭാസി,ടി.ഡി.രാജൻ,പി.ആർ.പ്രകാശൻ,സി എസ്. പങ്കജാക്ഷൻ,ദേവരാജൻ പിള്ള,ജി.വിശ്വംഭരൻ നായർ,ബാബു മുള്ളൻ ചിറ,ധീരൻ ലാൽ,വി.വിനീഷ്,കെ .സി.ജയറാം , ജോസ് എന്നിവർപങ്കെടുത്തു.