dysp
ആലപ്പുഴയിൽ നടന്ന സംസ്ഥാനതല ഇൻവിറ്റേഷൻ ടൂർണമെന്റ് പുരുഷ വിഭാഗത്തിൽ വിജയികളായ ആലപ്പുഴ ജില്ലാ ടീമിന് ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് സമ്മാനദാനം നിർവഹിക്കുന്നു

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണാർത്ഥം സെപ്‌തംബർ മൂന്നിന് സംഘടിപ്പിക്കുന്ന ബീച്ച് റണ്ണിനോട് ബന്ധപ്പെട്ട് ജില്ലാ റഗ്ബി അസോസിയേഷനും അത്‌ലറ്റിക്കോ ഡി ആലപ്പി ബീച്ച് റൺ സംഘാടകസമിതിയും ചേർന്ന് ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച ഓൾ കേരള ഇൻവിറ്റേഷൻ ടൂർണമെന്റ് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ ഉദ്ഘാടനം ചെയ്തു. റഗ്ബി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ആലപ്പുഴ ഡിവൈ.എസ്‌.പി എൻ.ആർ.ജയരാജ് നിർവഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു മുഖ്യാതിഥിയായി. നിമ്മി അലക്‌സാണ്ടർ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കുര്യൻ ജയിംസ്, ഹാരിസ് രാജ ,റോയി പി.തിയോച്ചൻ, സലിം കെ.ഇടശ്ശേരി, ഷിബു ഡേവിഡ്, ബിനീഷ് തോമസ്, അനി ഹനീഫ്,ബിറ്റു, ഡോഡി, മനേഷ്, ഐജിൻ
എന്നിവർ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ തൃശൂർ ജില്ലയെ പരാജയപ്പെടുത്തി ആലപ്പുഴ വിജയികളായി. വനിതാ വിഭാഗത്തിൽ ആലപ്പുഴയെ പരാജയപ്പെടുത്തി എറണാകുളം ജേതാക്കളായി.