ചേർത്തല: ചേർത്തല താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) വാർഷികം ഇന്ന് കെ.വി.തങ്കപ്പൻ നഗറിൽ(വടക്കേ അങ്ങാടി കലവലയ്ക്ക് സമീപത്തെ വി.ടി.എ.എം ഹാൾ)നടക്കും. രാവിലെ 10ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം പ്രസിഡന്റ് കെ. പ്രസാദ് പതാക ഉയർത്തും. 11ന് നടക്കുന്ന ബിസിനസ് സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ.നാസർ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സജി ചെറിയാൻ എം.എൽ.എ അവാർഡ് വിതരണം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു,ജില്ലാ സെക്രട്ടറി പി.ഗാനകുമാർ,കയർകോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ എന്നിവർ സംസാരിക്കും. ജനറൽ സെക്രട്ടറി കെ.കെ.ചന്ദ്രബാബു റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.ക്ഷേമനിധി ബോർഡ് ചെയർമാൻ എം.സുരേന്ദ്രൻ,എച്ച്.സലാം,എം.തങ്കച്ചൻ,എൻ.ആർ.ബാബുരാജ്,കെ.രാജപ്പൻനായർ,എസ്.രാധാകൃഷ്ണൻ,പി.കെ.സാബു,പി.ഷാജിമോഹൻ,കെ.കെ.ചെല്ലപ്പൻ,ഇ.ആർ.പൊന്നപ്പൻ,ടി.സിരീഷ് എന്നിവർ സംസാരിക്കും.