കരുനാഗപ്പള്ളി: കന്നേറ്റി കായലിൽ നടക്കുന്ന ശ്രീനാരായണ ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വള്ളങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് രാവിലെ 10 മുതൽ ആരംഭിക്കും. ബോട്ട് ക്ലബുകൾക്ക് 31 വൈകിട്ട് 5 വരെ രജിസ്റ്റർ ചെയ്യാമെന്ന് ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ അറിയിച്ചു.