 
അമ്പലപ്പുഴ: മുതിർന്ന കേരള കോൺഗ്രസ് നേതാവും 'ദീർഘകാലം ഭവനനിർമ്മാണ - ഖാദി ബോർഡ് മെമ്പറുമായിരുന്ന എസ്. ഭാസ്ക്കരപിള്ളയുടെ ഒന്നാം ചരമവാർഷികം എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് ബാബു സ്വാഗതം പറഞ്ഞു. എ.എൻ പുരം ശിവകുമാർ, ദേവനാരായണൻ, കെ.നാസർ, പി.ശശികുമാർ, എൻ.പി.രാജ, സി.ടി.സോജി, നജുമുദ്ദീൻ, അഡ്വ. കുര്യൻ ജെയിംസ്, കണ്ണൻ നായർ, വിനോദ് കെ.വി., രാജേഷ് രാജഗിരി എന്നിവർ സംസാരിച്ചു. എസ്.ഭാസ്ക്കരപിള്ളയുടെ മകൻ അനീഷ് കർത്ത നന്ദി പറഞ്ഞു.. അനുസ്മരണ പരിപാടികളുടെ ഭാഗമായി സംസ്ഥാനതല പ്രസംഗ മത്സരം മാന്യമഹാജനങ്ങളെ എന്ന പേരിൽ സെപ്തംബർ 17 ന് സംഘടിപ്പിക്കുമെന്ന് ആനന്ദ് ബാബു അറിയിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം എം.എൽ.എ നിർവഹിച്ചു.