
ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്‌കറ്റ്‌ബാൾ അസോസിയേഷൻ (എ.ഡി.ബി.എ) സംഘടിപ്പിച്ച അത്‌ലെറ്റിക്കോ ഡി ആലപ്പി ജില്ലാ ബാസ്‌കറ്റ്‌ബാൾ ലീഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ ബോയ്സിൽ ആലപ്പുഴ സേവ്യേഴ്സ് ക്ലബും ഗേൾസിൽ പുന്നപ്ര ജ്യോതിനികേതൻ സ്‌കൂളും ജേതാക്കളായി. യഥാക്രമം ആലപ്പുഴ യംഗ് ഡൈനാമോസും ആലപ്പുഴ സെന്റ് ജോസഫ്സ് കോളജ് ഫോർ വിമനുമാണ് റണ്ണർഅപ്പുകൾ.
സബ് ജൂനിയർ ബോയ്സിൽ പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്‌കൂളും ഗേൾസിൽ റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റുമാണ് വിജയികൾ. മുരിക്കൻസ് ബാസ്‌ക്കറ്റ്‌ബോൾ ക്ലബും പുന്നപ്ര ജ്യോതിനികേതൻ സ്‌കൂളുമാണ് റണ്ണർഅപ്പ്.
വിജയികൾക്ക് തുഴച്ചിൽ താരം സജി തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു. എ.ഡി.ബി.എ പ്രസിഡന്റ് ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.പ്രിയദർശൻ തമ്പി, കെ.ബി.എ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, സെക്രട്ടറി ബി.സുബാഷ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, ആൽഫ എൻട്രൻസ് അക്കാഡമി എം.ഡി റോജസ് ജോസ്, അത്‌ലറ്റികോ ഡി ആലപ്പി പ്രസിഡന്റ് കുര്യൻ ജയിംസ്, ബീച്ച് റൺ ചീഫ് കോ ഓർഡിനേറ്റർ അനിൽകുമാർ ശിവദാസ്, റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റ് സെക്രട്ടറി സി.എ.അരുൺകുമാർ, ടൈനി ടോട്സ് ജൂനിയർ സ്‌കൂൾ മാനേജിംഗ് ട്രസ്റ്റി കെ.ജി.ഗിരീശൻ, തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ തുടങ്ങിവർ പങ്കെടുത്തു.