 
ചേർത്തല : മത്സ്യവ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതായി പരാതി. ചേർത്തല മുനിസിപ്പൽ 11-ാം വാർഡിൽ കുപ്പിക്കവലയ്ക്ക് സമീപം വേമ്പനാട് ഫിഷ് ഹബ് നടത്തുന്ന നൗഷാദാണ് (37 ) ആക്രമണത്തിനിരയായത്. ശനിയാഴ്ച വൈകിട്ട് 5.30 ന് ആയുധങ്ങളുമായെത്തിയ നാലംഗ സംഘം വ്യാപാര സ്ഥാപനത്തിൽ കയറി നൗഷാദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ആദ്യം ചേർത്തല താലൂക്കാശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ചേർത്തല പൊലീസിൽ പരാതി നൽകി.