ambala
അലിയാർ.എം. മാക്കിയിലിൻ്റെ അഞ്ചാമത് പുസ്തകമായ പവിഴപ്പുറ്റ് എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശന കർമം കഥാകൃത്ത് പി.ജെ.ജെ ആൻ്റണി നിർവഹിക്കുന്നു

അമ്പലപ്പുഴ: ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ.എം.മാക്കിയിലിന്റെ അഞ്ചാമത് പുസ്തകമായ പവിഴപ്പുറ്റ് എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കഥാകൃത്ത് പി.ജെ.ജെ.ആന്റണി നി​ർവഹി​ച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. തിലകരാജ് പുസ്തകം ഏറ്റുവാങ്ങി. കവി കാവാലം ബാലചന്ദ്രൻ അദ്ധ്യക്ഷനായി .ഐഷാ സുൽത്താന മുഖ്യാതിഥിയായി. അഡ്വ ജി.മനോജ് കുമാർ പുസ്തകം പരിചയപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, ഡോ.ബിച്ചു എക്സ്.മലയിൽ, ജോസഫ് ചാക്കോ, സുദർശനൻ വർണം, എച്ച്.സുബൈർ, കെ.ആർ.തങ്കജി, പുന്നപ്ര മധു, സുനിതാ ബഷീർ, ജോബ് ജോസഫ് എന്നിവർ സംസാരിച്ചു.