പൂച്ചാക്കൽ: വിദ്യാർത്ഥികളിൽ വായനാശീലം വളർത്താൻ കേരളകൗമുദി നടപ്പാക്കുന്ന എന്റെ കൗമുദി പദ്ധതി ഇന്ന് രാവിലെ 9.30 ന് പാണാവള്ളി തൃച്ചാറ്റുകുളം എൻ.എസ്.എസ് ഹൈസ്ക്കൂളിൽ പൂച്ചാക്കൽ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ എസ്.രാജേഷ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് സി.വി.രാജു അദ്ധ്യക്ഷനാകും. കേരളകൗമുദി സർക്കുലേഷൻ അസി. മാനേജർ വി. പുഷ്ക്കരൻ പദ്ധതി വിശദീകരിക്കും. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ബി.മായ, സ്റ്റാഫ് സെക്രട്ടറി ഇ.പത്മജ, പൂച്ചാക്കൽ മെഡിക്കൽ സെന്റർ മാനേജർ എസ്.സത്താർ, പി.ആർ.ഒ.മോഹനൻ, കേരളകൗമുദി സർക്കുലേഷർ അസി. മാനേജർ സുന്ദരേശൻ , സർക്കുലേഷൻ എക്സിക്യൂട്ടീവ് സന്ദീപ് സദാനന്ദൻ , ലേഖകൻ സോമൻ കൈറ്റാത്ത് തുടങ്ങിയവർ പങ്കെടുക്കും.