ആലപ്പുഴ: മാളികമുക്ക് ഓട്ടോ ഡ്രൈവേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നടന്ന മെരിറ്റ് ഈവനിംഗ് നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. അവാർഡ് വിതരണവും അവർ നിർവ്വഹിച്ചു. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി, പ്‌ളസ് ടു വിജയികൾ, ഗിന്നസ് റെക്കാഡ് കരസ്ഥമാക്കിയ വിവേക് രാജ്, എം.ജി. സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി നേടിയ അമിത അംജിത്ത്, എം.ബി.ബി.എസ് വിജയിച്ച ഡോ. ലിന്റാ മറിയം ജോസഫ്, കായിക താരം ജോയികെ. സൈമൺ എന്നിവരെ ആദരിച്ചു. സംഘടന പ്രസിഡന്റ് പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ റഹിയാനത്ത്, കെ.എസ്. സാബു, ടി.ജെ.നെൽസൻ, ടി.സി സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു.