 
മാന്നാർ: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാംനമ്പർ ശാഖായോഗം ഭൂമിയിൽ കലതിക്കാട്ടിൽ കിഴക്കെതിൽ കെ.എം കുട്ടിയമ്മ -വി.എൻ വാസു സ്മാരകമായി മകൻ കെ.വി.ഗോപാലകൃഷ്ണൻ നിർമ്മിച്ച് നൽകുന്ന, അന്നദാനമന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം കലതികാട്ടിൽ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ശാഖായോഗം പ്രസിഡന്റ് എം.ഉത്തമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാഖായോഗം സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വനിതാസംഘം വൈസ്പ്രസിഡന്റ് സുധാ വിവേക്, സെക്രട്ടറി ലതാഉത്തമൻ, കുമാരനാശാൻ സ്മാരക കുടുംബയോഗം കൺവീനർ വിവേകാനന്ദൻ താഴവന, ടി.കെ ലക്ഷ്മണൻ തന്ത്രി സ്മാരക കുടുംബയോഗം കൺവീനർ അശ്വതി വേണുഗോപാൽ ആർ.ശങ്കർ സ്മാരകകുടുംബയോഗം കൺവീനർ സജിതാദാസ്, വയൽവാരം കുടുംബയോഗം കൺവീനർ ഗംഗാധരൻ എന്നിവർ സംസാരിച്ചു. ശാഖായോഗം വൈസ് പ്രസിഡന്റ് വി.പ്രദീപ് കുമാർ സ്വാഗതവും വനിതാസംഘം പ്രസിഡന്റ് സുജാ സുരേഷ് നന്ദിയും പറഞ്ഞു.