karuna-membership
ചെന്നിത്തല ഇരമത്തൂർ മുല്ലേലിൽ രവീന്ദ്രൻ കൃഷ്ണൻ കരുണയുടെ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ യിൽ നിന്നും ലൈഫ് അംഗത്വം സ്വീകരിക്കുന്നു

മാന്നാർ: ജീവകാരുണ്യ മേഖലകളിൽ മാതൃകയായ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി മൂന്നുലക്ഷം രൂപയുടെ ലൈഫ് അംഗത്വം സ്വീകരിച്ച് ചെന്നിത്തല ഇരമത്തൂർ മുല്ലേലിൽ രവീന്ദ്രൻ കൃഷ്ണൻ. കരുണയുടെ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ യിൽ നിന്നും രവീന്ദ്രൻ ലൈഫ് അംഗത്വം സ്വീകരിച്ചു. മാവേലിക്കര കുറത്തികാട് ചിറയ്ക്കൽ മിസ്പാ ചിറയ്ക്കൽ തോമസ്, ജസ്റ്റി തോമസ്, ഡോ.ജോയൽ ചിറയ്ക്കൽ തോമസ്, ഡോ.ബ്ലെസി ജോയൽ, മിഷേൽ ജോയൽ എന്നിവർ രണ്ടുലക്ഷം രൂപ നൽകി കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെസൈറ്റിയുടെ ലൈഫ് അംഗത്വം സജി ചെറിയാനിൽ നിന്നും സ്വീകരിച്ചു. കരുണയുടെ ജനറൽസെക്രട്ടറി എൻ.ആർ സോമൻ പിള്ള, ലൈഫ് അംഗങ്ങളായ ജിനു ജോർജ്ജ്, ബിജോ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.