ആലപ്പുഴ: ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ ( സി.ഐ.ടി.യു) ജില്ലാ സമ്മേളനം നാളെ രാവിലെ ഒമ്പതിന് എൻ.ജി.ഒ യൂണിയൻ ഹാളിൽ നടക്കും. മുൻ എം.പി. സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്നമ്മ ജോസഫ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ, സി.അൻചിത്, പി. രാകേഷ്, ചന്ദ്രിക ശിവരാമൻ എന്നിവർ പ്രസംഗിക്കും.