 
അരൂർ: യുവജന സമിതിയുടെ നേതൃത്വത്തിൽ അരൂക്കുറ്റി ഫെറി കായലിൽ സംഘടിപ്പിച്ച ജലോത്സവത്തിൽ ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ വടക്കൻ പറവൂർ താണിയൻ ഒന്നാം സ്ഥാനം നേടി. ആറു വള്ളങ്ങളാണ് എ ഗ്രേഡിൽ മത്സരിച്ചത്. ബി ഗ്രേഡ് വിഭാഗത്തിൽ പത്തു വള്ളങ്ങൾ മത്സരിച്ചപ്പോൾ വരാപ്പുഴയിലെ മയിൽപ്പീലി ഒന്നാം സ്ഥാനം കരസ്ഥമാക്കി. എ.എം. ആരിഫ് എം.പി ജലോത്സവം ഉദ്ഘാടനം ചെയ്തു. ദെലീമ ജോജോ എം.എൽ. എ അദ്ധ്യക്ഷയായി. അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി, സ്പോർട്സ് കമന്റേറ്റർ ഷൈജു ദാമോദരൻ, സിനിമാതാരം സാജു കൊടിയൻ, ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ ,അഡ്വ.കെ.പ്രസാദ്, ഫാ.ആന്റണി കുഴിവേലി തുടങ്ങിയവർ പങ്കെടുത്തു. മത്സര വിജയികൾക്ക് എവർ റോളിംഗ് ട്രോഫികളും കാഷ് പ്രൈസുകളും സമ്മാനിച്ചു.