 
ഹരിപ്പാട്: ദീർഘകാലം ശ്രീനാരയണ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്ന അഡ്വ.സി ആർ.ജയപ്രകാശിന്റെ ഛായാചിത്രം എസ്.എൻ. ഡി. പി യോഗം കരീലകുളങ്ങര മലമേൽ ഭാഗം 328-ാം നമ്പർ ശാഖാ ഓഫീസിൽ ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അനാച്ഛാദനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് എൻ.ഭാസ്കരന്റെ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ യൂണിയൻ കൗൺസിലർ ബിജുകുമാർ, വനിതാസംഘം പ്രസിഡന്റ് വിമല, ശാഖായോഗം സെക്രട്ടറി സുരേഷ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ശ്രീജിത്ത്, പുത്രൻ, പുഷ്പരാജൻ, പ്രസന്ന എന്നിവർ പങ്കെടുത്തു.