 
ഹരിപ്പാട് : യുവ സാഹിത്യകാരി ബിന്ദു ഇന്ദിര എഴുതിയ ശാന്തായനം എന്ന നോവലിൻറെ പ്രകാശനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. റിട്ട. പ്രൊഫസർ ഇന്ദിരാ അശോക് പുസ്തകം ഏറ്റുവാങ്ങി. ലേഖ എസ്. ബാബു അധ്യക്ഷത വഹിച്ചു. പി. പ്രകാശ് പുസ്തകം പരിയപ്പെടുത്തി. നോവലിസ്റ്റ് കെ.കെ.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.സുരേഷ് മണ്ണാറശാല , ശരത്ചന്ദ്രൻ റജി പാറപ്പുറം, ബിന്ദു ഇന്ദിര എന്നിവർ സംസാരിച്ചു.