 
ആലപ്പുഴ: അന്തരീക്ഷ മലിനീകരണമുണ്ടാക്കാതെ നൂറു ശതമാനം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈസി വീൽസ് ന്യൂട്രോൺ ഇലക്ട്രിക് സ്‌കൂട്ടർ സ്ഥാപനം ആശ്രമം ജംഗ്ഷന് കിഴക്ക് വശം പ്രവർത്തനം ആരംഭിച്ചു . മാനേജിംഗ് ഡയറക്ടർ സിജൻ, ഭാര്യ രശ്മി സിജൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പി.മണിയൻ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് പ്രത്യേക സമ്മാന പദ്ധതി ഒരുക്കിയിട്ടുള്ളതായും ഇ. എം.ഐ, ലോൺ, സർവീസ് അടക്കം എല്ലാവിധ സേവന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഉടമ സിജൻ പറഞ്ഞു.