 
മാന്നാർ : പമ്പാ സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ്, യു.ഐ.ടി മാന്നാർ സെന്റർ നാഷണൽ സർവീസ് സ്കീം, തട്ടാരമ്പലം വി.എസ്.എം ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ഡി.ബി പമ്പാ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.മോഹനൻപിളള ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പമ്പാ സൗഹൃദം ചാരിറ്റബിൾ മാനേജിംഗ് ട്രസ്റ്റി സി.ജി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. നായർസമാജം ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മനോജ്.വി വിശിഷ്ടാതിഥിയായി. സൈക്കോളജി കൗൺസിലിംഗിന്റെ ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ നിർവഹിച്ചു. മാന്നാർ പൊലീസ് എസ്.എച്ച്.ഒ ജി.സുരേഷ്കുമാർ പുരസ്‌കാര വിതരണം നടത്തി. യു.ഐ.ടി പ്രിൻസിപ്പൽ ഡോ.വി.പ്രകാശ്, വാർഡ് മെമ്പർ ശാന്തിനി.എസ്, ഡി.ബി പമ്പാ കോളേജ് റിട്ട.പ്രൊഫ.പി.സുകുമാരപിളള, ട്രസ്റ്റ് മെമ്പർ പ്രദീപ്കുമാർ എ.ജി, സെക്രട്ടറി എൻ.വിജയൻ നായർ എന്നിവർ സംസാരിച്ചു.