
അരൂർ: ചേംബർ ഒഫ് കേരള സീ ഫുഡ് ഇൻഡസ്ട്രിയുടെ 17-ാമത് വാർഷിക പൊതുയോഗം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ. ആർ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സമുദ്രോൽപന്ന വ്യവസായിയായ എ.ജെ. തരകനെ ചടങ്ങിൽ ആദരിച്ചു. എക്സ് പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അലക്സ് നൈനാൻ ചികിത്സാ സഹായം വിതരണം ചെയ്തു.ചേംബർ ഒഫ് കേരള സീ ഫുഡ് ഇൻഡസ്ട്രി വൈസ് പ്രസിഡന്റ് വി.ബി.അബ്ദുൽ ഗഫൂർ ,ട്രഷറർ നസീർ കായിക്കര, പഞ്ചായത്ത് അംഗം നൗഷാദ് കുന്നേൽ, ടി.എ.അബ്ദുൽ അസീസ്, സാബു മാനുവൽ, സി. മധുസൂദനൻ , വി.കെ.ഇബ്രാഹിം എന്നിവർ സംസാരിച്ചു.