മാവേലിക്കര: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനായ മാവേലിക്കര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഗിരീഷ് ലാലിന് എ.ഐ.വൈ.എഫ് മാവേലിക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് എസ്.അംജദ് പൊന്നാട അണിയിച്ചു. സി.ഐ ശ്രീജിത്ത് മൊമെന്റോ കൈമാറി. മേഖലാ സെക്രട്ടറി രഞ്ജിത്ത്, കൃഷ്ണപ്രസാദ്, ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.