 
മാവേലിക്കര: ബി.ജെ.പി സർക്കാരിന്റെ ഭാവി നയരൂപീകരണങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന സൗഹൃദ സംവാദങ്ങളുടെ ഭാഗമായി മാവേലിക്കര വൃന്ദാവൻ കൺവൻഷൻ ഹാളിൽ പ്രൊഫഷണൽ മീറ്റും തുടർന്ന് പട്ടികജാതി നേതൃസംഗമവും നടത്തി. കേന്ദ്ര സഹമന്ത്രി ഭഗവന്ത് കുബെ ഉദ്ഘാടനം ചെയ്തു. നിയമ, ആരോഗ്യ, എൻജിനീയറിംഗ്, അക്കൗണ്ടിംഗ് രംഗത്തെ പ്രമുഖർ പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന സെൽ കൺവീനർ അശോകൻ കുളനട അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ, സംസ്ഥാന സെക്രട്ടറിമാരായ പന്തളം പ്രതാപൻ, രാജി പ്രസാദ്, ജില്ലാ പ്രസിഡന്റ് എം.വിഗോപകുമാർ, അഡ്വ.കെ.കെ.അനൂപ്, കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത് എന്നിവർ സംസാരിച്ചു.