മാവേലിക്കര: ഈരേഴ നടുനീളം 13ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗവും സ്‌കോളർഷിപ്പ് വിതരണവും താലൂക്ക് യൂണിയൻ മെമ്പർ ഡോ.പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആർ.രാജശേഖരൻപിള്ള അദ്ധ്യക്ഷനായി. സ്‌കോളർഷിപ്പ് വിതരണവും മുഖ്യപ്രഭാഷണവും താലൂക്ക് യൂണിയൻ മെമ്പർ പാലമുറ്റത്ത് വിജയകുമാർ നിർവഹിച്ചു. താലൂക്ക് യൂണിയൻ പ്രതിനിധികളായ കെ.രാമചന്ദ്രൻപിള്ള, ജി.ഗോപകുമാർ, കമ്മിറ്റി അംഗങ്ങളായ സുനിൽ ജി.പണിക്കർ, ആർ.ഗോപാലകൃഷ്ണക്കുറുപ്പ്, വനിതാസമാജം പ്രസിഡന്റ് എൽ.ഗീതാകുമാരി, സെക്രട്ടറി ജയശ്രി ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.പങ്കജാക്ഷൻ നായർ സ്വാഗതവും
കരയോഗം ട്രഷറർ ആർ.അനിൽകുമാർ നന്ദിയും പറഞ്ഞു.