 
അമ്പലപ്പുഴ: അഖില കേരള വിശ്വകർമ്മ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയൻ വിശ്വം 2022 എന്ന പേരിൽ ഏകദിന നേതൃത്വ പഠന ക്യാമ്പ് സംഘടിപ്പിച്ചു. എ.കെ. വി .എം .എസ് സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കെ ഈരേഴ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് വിദഗ്ധനും ഇന്റർ നാഷണൽ ട്രെയിനറുമായ വിനോദ് ശ്രീധർ താലൂക്ക് യൂണിയൻ സെക്രട്ടറി കെ. രവികുമാർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. കേരള ആർടിസാൻസ് മഹിളാ സമാജം സംസ്ഥാന പ്രസിഡന്റ് ബിജി കണ്ണൻ ,അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് എൻ. വിജയൻ, ബോർഡംഗം ആർ . ബിനീഷ് ചന്ദ്രൻ , ക്യാമ്പ് ഡയറക്ടർ ടി. പ്രശാന്ത് കുമാർ , ട്രഷറർ കെ. സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് കെ.ചന്ദ്രബാബു, ജോയിന്റ് സെക്രട്ടറി വി. വിനോദ്, എന്നിവർ സംസാരിച്ചു.