 
ചാരുംമൂട് : ഹോളി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും എസ്.എസ്.എൽ.സി, പ്ലസ് - ടു പരീക്ഷകളിലും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ആദരവ് - 2022 ചടങ്ങ് എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സാദിക് അലിഖാൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.സുബൈർ കുട്ടി, റഹ്മത്ത് അലീഖാൻ,കെ.ഫസൽ അലിഖാൻ, സലീം ഇബ്രാഹിം, നാസർ പേരാപ്പിൽ ഷറഫുദീൻ കല്ലറവിള, എസ്.ഷാജഹാൻ, നസീർ സീതാർ, ഫാസിൽ ഹമീദ്, ഷിബു വാലിൽ, സുധീർഖാൻ, റഹിം പീടികയിൽ, എം.എം.ഷെമിം , ജമാൽ പാണംപറമ്പിൽ, സലിം ഇബ്രാഹിം,ഷാനവാസ് ഖാൻ ,ബഷീർ റാവുത്തർ, ഷിഹാബുദീൻ മൗലവി, ജമാൽ പാണംപറമ്പിൽ , എച്ച്.ജമാൽ , മുഹമ്മദ് സാലി, മുസ്തഫാ റാവുത്തൽ,നവീൻ ഹനീഫ് എന്നിവർ പങ്കെടുത്തു.