ഹരിപ്പാട്: എസ്. എൻ.ഡി. പി യോഗം ചേപ്പാട് യൂണിയൻ ശ്രീനാരായണ ദർശന പഠന കേന്ദ്രം ബ്രഹ്മയജ്ഞത്തിന്റെ 11-ാംമത് വാർഷികവും 5-ാംമത് ബാച്ചിന്റെ പ്രവർത്തന ഉദ്ഘാടനവും യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ നിർവഹിച്ചു. വിശ്വപ്രകാശം എസ്. വിജയാനന്ദാണ് ആചാര്യൻ. യൂണിയൻ സെക്രട്ടറി എൻ.അശോകൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ഡി. ധർമരാജൻ, കൗൺസിൽ അംഗങ്ങളായ അനിൽ കുമാർ, രഘുനാഥ്,ബിജു, ജയറാം വനിതാസംഘം പ്രസിഡന്റ് കായംകുളം വിമല , സെക്രട്ടറി സുനി തമ്പാൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിതിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.