
അരൂർ: എസ്.എൻ.ഡി.പി യോഗം എഴുപുന്ന വടക്ക് 798-ാം നമ്പർ ശാഖയിൽ പുതുതായി നിർമ്മിക്കുന്ന ശ്രീനാരായണ സ്മൃതി മണ്ഡപത്തിന്റെ ശിലാസ്ഥാപനം എറണാകുളം രാജേശ്വരി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ വി.എസ്. രാമകൃഷ്ണൻ നിർവഹിച്ചു. സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻറ് എൻ.കെ. സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി. അനിയപ്പൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം സത്യശീലൻ സത്യാലയം, വനിതാ സംഘം പ്രസിഡൻറ് മഞ്ജു ബോസ്, യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് കെ.എസ്.സുധീഷ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ഇ.ആർ.രമേശൻ സ്വാഗതവും വൈസ് പ്രസിഡൻറ് കെ.എൻ. ലക്ഷ്മണൻ നന്ദിയും പറഞ്ഞു