തുറവൂർ: റോഡരികിലെ വീടിനു മുന്നിൽ രാത്രി പാർക്ക് ചെയ്തിരുന്ന ബെെക്ക് മോഷണം പോയെന്നു പരാതി. തുറവൂർ പഞ്ചായത്ത്‌ ആറാം വാർഡ് വളമംഗലം വടക്ക് അമ്മഞ്ചേരി ബൈജുവിന്റെ കെ.എൽ - 4 എച്ച് 1703 നമ്പർ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. കുത്തിയതോട് പൊലീസിൽ പരാതി നൽകി.