 
ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയോടനുബന്ധിച്ച് സെപ്തംബർ മൂന്നിന് സംഘടിപ്പിക്കുന്ന ബീച്ച് റണ്ണിന്റെ പ്രചാരണാർത്ഥം അത്‌ലറ്റിക്കോ ഡി ആലപ്പിയും ക്യാബിനറ്റ് സ്‌പോർട്ട് സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആൾ കേരള സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനം സന്തോഷ് ട്രോഫി മുൻ കേരള ടീം ക്യാപ്ടൻ ജീൻ ക്രിസ്റ്റിൻ നിർവഹിച്ചു. ബീച്ച് റൺ സംഘാടക സമിതി ചെയർമാൻ അഡ്വ.കുര്യൻ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു മുഖ്യാതിഥിയായി. ക്യാബിനറ്റ് സ്‌പോർട്സ് സിറ്റി ഭാരവാഹികളായ വിജയകൃഷ്ണൻ, സക്കീർ ഹുസൈൻ, സിനാഫ്‌സിയാദ്, റഫ്‌സൽ ഹസൻ എന്നിവർ പങ്കെടുത്തു. പാലക്കാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുള്ള ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.