തുറവൂർ:തുറവൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും തൊഴിൽരഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ വെരിഫിക്കേഷനായി റേഷൻ കാർഡ്, ടി.സി, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, വരുമാനം സംബന്ധിച്ച സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയുടെ പകർപ്പ്, ഒറിജിനൽ എന്നിവ സഹിതം 25,26 തീയതികളിൽ രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.