
പൂച്ചാക്കൽ: ചേർത്തല - അരൂക്കുറ്റി റോഡിൽ വടുതല 1008 ജംഗ്ഷന് സമീപം വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി റോഡിലേക്ക് തള്ളിനിന്നിരുന്ന പാഴ് മരം മുറിച്ചുമാറ്റി. നിരവധി തവണ വാഹനങ്ങൾ ഈ മരത്തിലേക്ക് ഇടിച്ചു കയറിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേരളകൗമുദി നൽകിയ വാർത്തകൾ സി.പി.എം അരൂക്കുറ്റി ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനു ബാബു പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് മരം വെട്ടിമാറ്റാൻ നടപടി ഉണ്ടായത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ഇന്നലെ മരം മുറിച്ച് മാറ്റിയത്.