sndp
യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനയപ്പൻ പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 663-ാം നമ്പർ കടമ്പനാകുളങ്ങര ശാഖയിലെ വിശേഷാൽ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനയപ്പൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി, യൂണിയൻ മുൻ കൗൺസിലർ ദിനദേവ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി വി.പി.രഘു (പ്രസിഡന്റ്),​ എസ്.പ്രസാദ് (വൈ. പ്രസിഡന്റ്),​ അനി ചോനപ്പള്ളി (സെക്രട്ടറി),​സലി (യൂണിയൻ കമ്മറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.