കായംകുളം: മുതുകുളം അഗ്രോ സർവീസ് സെന്ററിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് തുടക്കമായി. മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഓച്ചിറ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കായംകുളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ റജീന ജേക്കബ് ,ജെ.ശ്രീജയ, മണിവിശ്വനാഥ്,എസ്. ലിജുമോൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുത്ത കർഷകരെ ഫലവൃക്ഷ തൈകൾ നൽകി ആദരിച്ചു.